---
title: "കാണാതായ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Missing housewife found dead"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/309925/Missing housewife found dead"
published_at: "2025-08-21T05:53:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a6672025619_1000299359.png"
keywords: []
---

# കാണാതായ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** തിരുവനന്തപുരം : തിരുവനന്തപുരത്ത് കാണാതായ വീട്ടമ്മയെ കരമനയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പേയാട് ചീലപ്പാറ സ്വദേശിനിയായ കെഎസ് ഷാജിയുടെ മൃതദേഹമാണ് പേയാട് അരുവിപ്പുറം കരമനയാറ്റിൽ നിന്നും കണ്ടെത്തിയത്.

## Article Content

തിരുവനന്തപുരം : തിരുവനന്തപുരത്ത് കാണാതായ വീട്ടമ്മയെ കരമനയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പേയാട് ചീലപ്പാറ സ്വദേശിനിയായ കെഎസ് ഷാജിയുടെ മൃതദേഹമാണ് പേയാട് അരുവിപ്പുറം കരമനയാറ്റിൽ നിന്നും കണ്ടെത്തിയത്.

കാട്ടാക്കട ഫയർഫോഴ്സും സ്കൂ‌ബ സംഘവും ചേർന്ന് നടത്തിയ തിരച്ചിലിൽ ഇന്ന് രാവിലെ എട്ട് മണിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് കെഎസ് ഷാജിയെ കാണാതായത്. തുടർന്ന് വിളപ്പിൽശാല പൊലീസ് ഇവരുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പേഴ്‌സും മൊബൈലും ചെരിപ്പും അരുവിപ്പുറം കുളിക്കടവ് വട്ടത്തിനുസമീപം കരമനയാറിൻ്റെ കരയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ ആറ്റിലെ മുളകളുടെ ഇടയിൽ മൃതദേഹം കുരുങ്ങിയ നിലയിൽ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/309925/Missing housewife found dead)